Thursday, August 15, 2024

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ ജോലി, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ

 

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ ജോലി - ITBP Recruitment 2024

നല്ല ശമ്പളത്തിൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസില്‍ ജോലി

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ ജോലി: കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിരമായ ജോലി നേടാൻ ആഗ്രഹിക്കുന്നവര്‍ക്കു് സുവര്‍ണ്ണാവസരം. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) ഇപ്പോൾ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പ്ലസ് 2 പാസായവർക്ക് മൊത്തം 128 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. 2024 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 10, 2024 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രധാനപ്പെട്ട തിയതികള്‍:

  • അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 ഓഗസ്റ്റ് 12
  • അപേക്ഷ അവസാനിക്കുന്ന തിയതി: 10 സെപ്റ്റംബർ 2024

ITBP Constable Recruitment 2024 Notification:

  • സ്ഥാപനത്തിന്റെ പേര്: ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്
  • ജോലിയുടെ സ്വഭാവം: കേന്ദ്രസർക്കാർ ജോലി
  • നിയമന തരം: നേരിട്ടുള്ള നിയമനം
  • Advt No: N/A
  • തസ്തികയുടെ പേര്: ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ
  • മൊത്തം ഒഴിവുകൾ: 128
  • ജോലി സ്ഥലം: ഇന്ത്യയിലാകമാനം
  • ശമ്പളം: ₹21,700-81,100/-
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 ഓഗസ്റ്റ് 12
  • അപേക്ഷ അവസാനിക്കുന്ന തിയതി: 10 സെപ്റ്റംബർ 2024
  • ഓഫീഷ്യൽ വെബ്സൈറ്റ്: https://recruitment.itbpolice.nic.in/

തസ്തിക അടിസ്ഥാനത്തിലുള്ള ഒഴിവുകളും ശമ്പളവും:

തസ്തിക ഒഴിവുകൾ ശമ്പളം
ഹെഡ് കോൺസ്റ്റബിൾ 09 ₹25,500-81,100/-
കോൺസ്റ്റബിൾ 119 ₹21,700-69,100/-

പ്രായ പരിധി:

  • ഹെഡ് കോൺസ്റ്റബിൾ: 18-27 വയസ്സ്
  • കോൺസ്റ്റബിൾ: 18-25 വയസ്സ്

വിദ്യാഭ്യാസ യോഗ്യത:

  • ഹെഡ് കോൺസ്റ്റബിൾ: 12-ാം ക്ലാസ് പാസായിരിക്കണം, വെറ്റിനറി കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ ഒരു വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം.
  • കോൺസ്റ്റബിൾ: 10-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

അപേക്ഷ ഫീസ്:

  • ജനറൽ/മറ്റുള്ളവർ: ₹100/-
  • SC, ST, ExSM, സ്ത്രീകൾ: ഫീസ് ഇല്ല

അപേക്ഷിക്കുന്ന വിധം:

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://recruitment.itbpolice.nic.in/
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  3. അപേക്ഷിക്കാനാഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക.
  5. അപേക്ഷ ഫോമു് പൂരിപ്പിക്കുക.
  6. ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
  7. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കായി, ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക: Notification PDF.

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...