എയർ ഇന്ത്യ ലിമിറ്റഡ് കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി അവസരം: 208 ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ മൊത്തം 208 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 സെപ്റ്റംബർ 20 മുതല്‍ 7 ഒക്ടോബർ 2024 വരെ അപേക്ഷിക്കാം.
AIASL Recruitment 2024 - അപേക്ഷ വിശദാംശങ്ങള്‍
- സ്ഥാപനം: AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL)
- തസ്തിക: റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ
- ഒഴിവുകളുടെ എണ്ണം: 208
- ശമ്പളം: Rs.18,840 - Rs.24,960/-
- പ്രായപരിധി: 28 വയസ്സ്
- അപേക്ഷ തുടങ്ങുന്ന തിയതി: 2024 സെപ്റ്റംബർ 20
- അവസാന തീയതി: 7 ഒക്ടോബർ 2024
- ഇന്റര്‍വ്യൂ സ്ഥലം: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin – 683572
- ഓഫീഷ്യല്‍ വെബ്സൈറ്റ്: AIASL Official Website
തസ്തികകളും ശമ്പളവും
തസ്തിക | ഒഴിവുകളുടെ എണ്ണം | ശമ്പളം |
---|---|---|
റാമ്പ് സർവീസ് എക്സിക്യൂട്ടീവ് | 03 | Rs.24,960/- |
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ | 04 | Rs.21,270/- |
ഹാൻഡിമാൻ / ഹാൻഡി വുമൺ | 201 | Rs.18,840/- |
വിദ്യാഭ്യാസ യോഗ്യത
- റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ, അല്ലെങ്കിൽ NCTVT (ആകെ 3 വർഷം) ഉള്ള ITI ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ. സുസ്ഥിരമായ HMV ലൈസൻസ് ആവശ്യമാണ്.
- യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ: എസ്എസ്‌സി/ പത്താം ക്ലാസ് പാസ്, സാധുതയുള്ള HMV ലൈസൻസ്.
- ഹാൻഡിമാൻ / ഹാൻഡി വുമൺ: പത്താം ക്ലാസ് പാസ്, ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനവും അഭികാമ്യം.
ഇന്റർവ്യൂ എങ്ങനെ അപേക്ഷിക്കാം?
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് Sri Jagannath Auditorium, Vengoor, Angamaly, Ernakulam, Kerala, Pin - 683572 എന്ന സ്ഥലത്ത് 2024 സെപ്റ്റംബർ 20 മുതല്‍ 7 ഒക്ടോബർ വരെ നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷിക്കാവൂ. കൂടാതെ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഓഫീഷ്യല്‍ വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പ് വരുത്തുക.
- അപേക്ഷ ഫോം പൂരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന Mobile No., Email ID എന്നിവ ശരിയായി കൊടുക്കണം, പിന്നീടുള്ള വിവരങ്ങൾ അറിയിക്കുന്നതിനായി ഇത് ആവശ്യമാണ്.
No comments:
Post a Comment