Sunday, October 13, 2024

ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേൺഷിപ്പ് - അസാപ് കേരള

ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേൺഷിപ്പ് - അസാപ് കേരള

ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേൺഷിപ്പ് ഒരുക്കി അസാപ് കേരള; മാസവേതനം ₹12,000 മുതൽ ₹24,000 വരെ

കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർഥികൾക്കായി പെയ്‌ഡ് ഇൻ്റേൺഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇൻ്റേൺഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം അപേക്ഷകർ.

നസ്റ്റ് ഡിജിറ്റൽ, കളമശ്ശേരി

കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റലിൻ്റെ കളമശ്ശേരി കേന്ദ്രത്തിൽ എൻഎപിഎസ് ട്രെയ്നികളുടെ 40 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ഐ ടി ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം ₹12,000 രൂപ ‌സ്റ്റൈപൻഡ് ലഭിക്കും. ഒരു വർഷമാണ് ഇൻ്റേൺഷിപ്പ് കാലാവധി.

കില, മലപ്പുറം & കാസർകോട്

കിലയിൽ മലപ്പുറത്തും കാസർകോട്ടും രണ്ട് എൻജിനീയറിങ് ഇൻ്റേൺ ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് മുതൽ ഒൻപത് മാസമാണ് ഇൻ്റേൺഷിപ്പ് കാലാവധി. പ്രതിമാസം ₹24,040 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് ₹500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 13.

No comments:

Post a Comment

നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു

  നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം സംസ്ഥാന സർ...