കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ വിജ്ഞാപനം
കേരള പോലീസില്‍ **കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍** (Police Constable Driver/Woman Police Constable Driver) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി **കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (Kerala PSC)** പുതിയ വിജ്ഞാപനം പുറത്തിറക്കി. മിനിമം പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച അവസരമാണ്. **ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി** 2025 ജനുവരി 1.
Kerala Public Service Commission Notification Details
വിശദാംശം | വിവരണം |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള പോലീസ് |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 427/2024 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | ₹31,100 – ₹66,800/- |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 1 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
പ്രായപരിധി
**Police Constable Driver/Woman Police Constable Driver**: 20-28 വയസ്സ്. 02.01.1996 മുതല്‍ 01.01.2004 വരെയുള്ള ജനന തീയതിയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
വിദ്യഭ്യാസ യോഗ്യത
- **പ്ലസ് ടു** പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
- ഗിയര്‍ ഉള്ള മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗൂഡ്സ് വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ ബാഡ്ജ് ഉള്‍പ്പെടെയുള്ള നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക. നിങ്ങളുടെ അശ്രദ്ധ മൂലം അപേക്ഷ നിരസിക്കപ്പെടാം.
എങ്ങനെ അപേക്ഷിക്കാം?
1. **കേരള PSC**യുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. നിങ്ങളുടെ വണ്‍ ടൈം പ്രൊഫൈല്‍ ഉപയോഗിച്ച് **CATEGORY NO: 427/2024** ആയി അപേക്ഷിക്കുക.
3. അപേക്ഷാ തീയതി: **2024 നവംബര്‍ 30 മുതല്‍ 2025 ജനുവരി 1 വരെ**.
No comments:
Post a Comment