റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം – 32000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം: മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) ഇപ്പോൾ റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു ഉള്ളവര്‍ക്ക് 32000 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
പ്രധാനപ്പെട്ട തിയതികള്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി: 2025 ജനുവരി 23
- അപേക്ഷ അവസാനിക്കുന്ന തിയതി: 2025 ഫെബ്രുവരി 22
RRB Railway Group D Recruitment 2025 – വിശദാംശങ്ങള്‍
സ്ഥാപനം | റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) |
---|---|
തസ്തിക | റെയിൽവേ ഗ്രൂപ്പ് ഡി |
ഒഴിവുകളുടെ എണ്ണം | 32000 |
ശമ്പളം | Rs.18,000 – 36,000/- |
അപേക്ഷ രീതി | ഓണ്‍ലൈന്‍ |
ഓഫീഷ്യല്‍ വെബ്സൈറ്റ് | RRB Apply |
ഒഴിവുകള്‍
തസ്തിക | വകുപ്പ് | ഒഴിവുകളുടെ എണ്ണം |
---|---|---|
Pointsman-B | Traffic | 5058 |
Assistant (Track Machine) | Engineering | 799 |
Track Maintainer Gr. IV | Engineering | 13187 |
Assistant (C&W) | Mechanical | 2587 |
പ്രായപരിധി
മിനിമം പ്രായം: 18 വയസ്സ്
മാക്സിമം പ്രായം: 36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം)
വിദ്യാഭ്യാസ യോഗ്യത
Level 1 (Group D):
Matriculation/SSLC/10th pass (OR) ITI (NCVT/SCVT) (OR) National Apprenticeship Certificate (NAC).
അപേക്ഷാ ഫീസ്
Category | Fee |
---|---|
General / OBC / EWS | Rs. 500/- |
SC / ST | Rs. 250/- |
അപേക്ഷിക്കേണ്ടത് എങ്ങനെ?
1. ഔദ്യോഗിക വെബ്സൈറ്റ് https://www.rrbapply.gov.in സന്ദർശിക്കുക.
2. റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
3. യോഗ്യതകൾ പരിശോധിക്കുക.
4. അക്കൗണ്ട് സൈൻ അപ് ചെയ്യുക.
5. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
6. പ്രിന്റൗട്ട് എടുക്കുക.
No comments:
Post a Comment