മഹാഭാരതത്തിലെ കഥാപാത്രമാണ് ധൃഷ്ടദ്യുമ്നൻ. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ് ധൃഷ്ടദ്യുമ്നൻ.
പറഞ്ഞെങ്കിലും, ഈ നീചകർമ്മം ചെയ്യാൻ ആദ്യം ഉപയാജൻ സമ്മതിച്ചില്ല. ദ്രുപദൻ ഒരു വർഷം ഉപയാജനെ ശുശ്രൂഷിച്ചു. പ്രസന്നനായ ഉപയാജൻ തന്റെ ജ്യേഷ്ഠനും മഹാമാന്ത്രികനുമായ യാജനെ കണ്ടാൽ കാര്യം സാധിക്കുമെന്ന് രാജാവിനെ അറിയിച്ചു. ഒടുവിൽ മുനി സഹോദരന്മാരായ യാജനും ഉപയാജനും രാജാവിന് വേണ്ടി വലിയൊരു യാഗം നടത്തി. യാഗം 18 മാസം നീണ്ടു നിന്നു. യാഗാവസാനം അഗ്നിയിൽ നിന്നും ആയുധങ്ങൾ ധരിച്ചുകൊണ്ട് ധൃഷ്ടദ്യുമ്നൻ എന്ന പുരുഷനും , "കൃഷ്ണ" എന്ന സ്ത്രീരത്നവും ഉയര്ന്നുവന്നു. ധൃഷ്ടദ്യുമ്നൻ അഗ്നിയിൽ നിന്നും സംഭൂതനായ സമയത്ത്, " ഈ വീരൻ യുദ്ധത്തിൽ ദ്രോണരെ വധിക്കും" എന്നൊരു അശരീരിയുണ്ടായി. കൃഷ്ണയാണ് പാഞ്ചാലി അഥവാ ദ്രൗപദി . ഇവൾ അഷ്ടലക്ഷ്മികളിൽ ഒരാളായ വിജയലക്ഷ്മിയുടെ അംശമായിരുന്നു.
തന്റെ അന്തകനാണെന്നറിഞ്ഞിട്ടും ദ്രോണര് തന്നെയാണ് ധൃഷ്ടദ്യുമ്നനെ ആയുധവിദ്യ അഭ്യസിപ്പിച്ചത് . ദ്രോണർ ധൃഷ്ടദ്യുമ്നന്റെ ജനനമറിഞ്ഞു അദ്ദേഹത്തെ വിളിച്ചു വരുത്തി ആയുധവിദ്യ പഠിപ്പിക്കുകയായിരുന്നു . ബുദ്ധിരാക്ഷസനായ ദ്രോണാചാര്യർ ഈ പ്രവൃത്തിയിലൂടെ തന്റെ യശസ്സിനെ വാനോളം ഉയർത്തി. ഈ ധൃഷ്ടദ്യുമ്നൻ പൂര്വ്വജന്മത്തിൽ പഴയ ഏകലവ്യൻ തന്നെയായിരുന്നെന്നും, ശ്രീകൃഷ്ണന്റെ കൈകളാൽ വധിക്കപ്പെട്ട ശേഷം അദ്ദേഹത്തിൻറെ അനുഗ്രഹത്താൽ ഉടനെ തന്നെ അഗ്നിയിൽ നിന്നും വീണ്ടും ജന്മം സിദ്ധിക്കുകയാണുണ്ടായതെന്നും മഹാഭാരതത്തിന്റെ ഇന്തോനേഷ്യൻ രചനയിൽ കാണുന്നുണ്ട് .
പൂർവ്വജന്മം
തിരുത്തുക
ധൃഷ്ടദ്യുമ്നൻ വാസ്തവത്തിൽ ഏകലവ്യന്റെ പുനർജന്മം ആയിരുന്നു. അതിന്റെ കഥ ഇങ്ങനെയാണ്. ദ്രോണരാൽ ചതിക്കപ്പെട്ട ഏകലവ്യൻ പിന്നീട് സ്വന്തം നിലയിൽ അസ്ത്രാഭ്യാസം ചെയ്തു ഒരു ആയോധന വിദഗ്ദ്ധനായി മാറി. അദ്ദേഹം ഭുവനേശ്വരിയായ കാളിയെ ആരാധിക്കുകയും, കാളി അദ്ദേഹത്തിന് ജ്ഞാനം നൽകുകയും, ശ്രീകൃഷ്ണപ്രസാദം ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഏകലവ്യൻ പിന്നീട് ജരാസന്ധന്റെ സൈന്യാധിപനായി സേവനമനുഷ്ഠിച്ചു. അങ്ങനെയിരിക്കെയാണ്, ശ്രീകൃഷ്ണൻ രുക്മിണിയെ ഹരിക്കുന്നത്. ശ്രീകൃഷ്ണനെ പിന്തുടർന്നു യുദ്ധം ചെയ്ത ഏകലവ്യൻ, കൃഷ്ണന്റെ അമ്പേറ്റു മരിക്കുന്നു. മരണസമയത്ത് കൃഷ്ണൻ അദ്ദേഹത്തെ ഇങ്ങനെ അനുഗ്രഹിച്ചു. "ശ്രേഷ്ഠമായ പാഞ്ചാലത്തിൽ ഉടനെത്തന്നെ നീ അഗ്നിയിൽ നിന്നും ജനിക്കുന്നതാണ്. ഇതേ ബാഹുവീര്യവും പ്രായവും സുന്ദരമായ ശരീരവും നിനക്കുണ്ടാകും. ആ ജന്മത്തിൽ പാണ്ഡവരുടെയും എന്റെയും ഉറ്റ ബന്ധുവാകുന്ന നീ, നിന്നെ ചതിച്ച ദ്രോണരെ ചതിയാൽ വധിക്കും. യുദ്ധാനന്തരം നിനക്കു സ്വർഗ്ഗവും ലഭിക്കും" ഇതനുസരിച്ചാണ് ധൃഷ്ടദ്യുമ്നന്റെ ജനനം. തന്റെ പൂർവ്വജന്മം ഓർമ്മയുണ്ടായിരുന്ന ധൃഷ്ടദ്യുമ്നൻ, ദ്രോണരോട് തീരാത്ത പകയുള്ളവനായി മാറി.
ദ്രോണർ ഈ വിവരമെല്ലാം അറിഞ്ഞു. പൂർവ്വജന്മത്തിൽ താൻ അവനെ നിഷേധിക്കുകയും, അവന്റെ വിദ്യയെ കവർന്നെടുക്കുകയും ചെയ്ത പാപത്തിന്റെ പരിഹാരമായി ഈ ജന്മത്തിൽ അവനെ ആയുധവിദ്യ അഭ്യസിപ്പിക്കുമെന്നു ദ്രോണര് തീരുമാനിച്ചു. അങ്ങനെ, ദ്രോണർ അവനെ വിളിച്ചു വരുത്തി ശിഷ്യത്വം കൊടുക്കുകയായിരുന്നു .എന്നിരിക്കിലും, പൂർവ്വജന്മ പക ധൃഷ്ടദ്യുമ്നനിൽ കിടന്നിരുന്നു. അതനുസരിച്ചാണ് ദ്രോണരെ ധൃഷ്ടദ്യുമ്നൻ യുദ്ധത്തിൽ വച്ചു വധിക്കുന്നത് .
കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ ദ്രോണർ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു. ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിച്ചുവെന്നത് നേരാണെങ്കിലും, പേരിനൊരു ശിരച്ഛേദം മാത്രമേ അദ്ദേഹം നടത്തിയുള്ളൂ. ദ്രോണാചാര്യരെ ധർമ്മപുത്രരുൾപ്പെടെ പലരും ചേർന്ന് അശ്വത്ഥാമാവ് മരിച്ചെന്നു കപടം പറഞ്ഞു മനസ്സ് മടുപ്പിച്ചു വില്ലും അമ്പും അദ്ദേഹത്തെക്കൊണ്ട് താഴെ വയ്പിച്ച തക്കത്തിനാണ് ധൃഷ്ടദ്യുമ്നൻ ദ്രോണരുടെ ശിരസ്സ് മുറിച്ചത്. വില്ലും അമ്പും ധരിച്ചു നില്ക്കെ, ദ്രോണരെ വധിക്കുവാൻ ആരാലും സാധിക്കുകയില്ലായിരുന്നു .
കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം നാൾ രാത്രിയിൽ ദ്രോണപുത്രനായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ വധിച്ചു.
No comments:
Post a Comment